cross

കാത്തിരിപ്പിന് സുല്ലിട്ട്, മാരുതി സുസുക്കിയുടെ ക്രോസ് - ഓവർ എസ്.യു.വിയായ എസ്-ക്രോസിന്റെ പുത്തൻ പതിപ്പ് എത്തി. ബി.എസ്-6 ചട്ടം പാലിക്കുന്ന, 1.5 ലിറ്റർ, കെ-15, 4-സിലിണ്ടർ എൻജിനാണ് പ്രധാന മാറ്റം. 105 പി.എസ് കരുത്തും 138 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നാണ് എൻജിൻ. 5-സ്‌പീഡ് മാനുവൽ, 4-സ്‌പീഡ് എ.ജി.എസ് ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളുണ്ട്.

ഇന്ധനക്ഷമത കൂട്ടുന്നതുൾപ്പെടെ ഒട്ടേറെ പ്രയോജനങ്ങളുള്ള നെക്‌സ്‌റ്ര് ജനറേഷൻ സ്‌മാർട് ഹൈബ്രിഡ് സിസ്‌റ്റം പുതിയ എസ്‌-ക്രോസിന്റെ പ്രത്യേകതയാണ്. ലിഥിയം അസോൺ ഡ്യുവൽ ബാറ്ററി സിസ്‌റ്റവും ഇതോടൊപ്പമുണ്ട്. മികച്ച ആക്‌സിലേറഷനും പെർഫോമൻസും കാഴ്‌ചവയ്ക്കാൻ ഇവ സഹായിക്കുന്നു. ബി.എസ്-6 എസ്-ക്രോസിന്റെ രൂപകല്‌പന, ബി.എസ്-4 മോഡലിൽ നിന്ന് മാറിയിട്ടില്ല. വലിയ ഗ്രില്ലും എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുമൊക്കെയായി പഴയഭംഗി നിലനിറുത്തിയിട്ടുണ്ട്.

അകത്തളത്തിൽ പുതിയ 7 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിസ്‌റ്റമുണ്ട്. ക്രൂസ് കൺട്രോൾ, ഓട്ടോ റെയിൻ-സെൻസിംഗ് വൈപ്പർ, ഓട്ടോ പ്രൊജക്‌റ്റർ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഓട്ടോ റിയാക്‌ടിംഗ് ഒ.ആർ.വി.എം, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., റിയർ പാർക്ക് അസിസ്‌റ്ര്, സീറ്ര് ബെൽറ്റ് റിമൈൻഡർ, ഹൈ-സ്‌പീഡ് അലർട്ട് എന്നിങ്ങനെയുമുണ്ട് ധാരാളം ഫീച്ചറുകൾ.

വിലയും പതിപ്പും

(വില ലക്ഷത്തിൽ)

വേരിയന്റ് എം.ടി എ.ടി

സിഗ്മ ₹8.39 -

ഡെൽറ്റ ₹9.60 ₹10.83

സീറ്റ ₹9.95 ₹11.18

ആൽഫ ₹11.15 ₹12.39

18.55 kmpl

മാനുവൽ ട്രാൻസ്‌മിഷൻ പതിപ്പ് ലിറ്ററിന് 18.55 കിലോമീറ്ററും എ.എം.ടി പതിപ്പ് 18.43 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു.