toyota

ഒട്ടേറെ പുത്തൻ ഫീച്ചറുകളുമായി ടൊയോട്ട ഫോർച്യൂണറിന്റെ ടി.ആർ.ഡി ലിമിറ്റഡ് എഡിഷൻ എത്തി. ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റ് (ടി.ആർ.ഡി) ടീം ഒരുക്കിയ പുത്തൻ മോഡലിന് 4x2 എ.ടി ഡീസൽ, 4x4 എ.ടി ഡീസൽ വേരിയന്റുകളുണ്ട്. ഹെഡ്-അപ് ഡിസ്‌പ്ളേ, 360 ഡിഗ്രി കാമറ, ഓട്ടോ ഫോൾഡിംഗ് ഒ.ആർ.വി.എം., ഡാഷ് കാമറ, എയർ പ്യൂരിഫയർ, ആകർഷകമായ ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ഡ്യുവൽ ടോൺ റൂഫ്, ചാർകോൾ ബ്ളാക്ക് ആർ18 അലോയ് വീലുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., എഴ് എയർബാഗുകൾ, എമർജൻസി ബ്രേക്ക് സിഗ്‌നൽ, മികച്ച ഇൻഫോടെയ്‌ൻമെന്റ്/നാവിഗേഷൻ, ക്രൂസ് കൺട്രോൾ എന്നിങ്ങനെ ധാരാളം സവിശേഷതകളുണ്ട്.

2.8 L

പവർ പാക്ക്ഡ് 2.8 ലിറ്റർ, 4-സിലിണ്ടർ, ഡീസൽ എൻജിനാണുള്ളത്. കരുത്ത് 177 പി.എസ്., ടോർക്ക് 450 എൻ.എം. ഗിയറുകൾ 6-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ.

₹34.98 ലക്ഷം

4x2 എ.ടി മോഡലിന് 34.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 4x4ന് 36.88 ലക്ഷം രൂപ.