കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു ജസ്റ്റിൻ കാറിനൊപ്പം ഒഴുക്കിൽപ്പെട്ടത്.
ജസ്റ്റിൻ എയർപോർട്ടിലെ ടാക്‌സി ഡ്രൈവറാണ്. ഫയർഫോഴ്സിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.