kalabhavan-mani

കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എ ആർ കണ്ണൻ രംഗത്ത്. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങൾ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു. അവരുടെ ഇടയിൽ മണി പെട്ടുപോവുകയായിരുന്നുവെന്ന് കണ്ണൻ പറയുന്നു. ആരോഗ്യത്തെയും അസുഖത്തെയും അവഗണിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചതെന്നും കണ്ണൻ വ്യക്തമാക്കുന്നു.

'മണിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രതിയിലുള്ളതായിരുന്നു. അതിൽ മണി വീണുപോയി. സുഹൃദ ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന ആളായിരുന്നു കലാഭവൻ മണി. താഴേക്കിടയിൽ നിന്ന് സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടുവന്ന ആളല്ലേ മണി. എന്നാൽ അതിനനുസരിച്ചുള്ള വലിപ്പം, മണി സ്വന്തം ജീവിതത്തിൽ ഉണ്ടാക്കിയെടുത്തില്ല. ചാലക്കുടിയിൽ തിരിച്ചു പോയാൽ മാത്രമേ ഉറങ്ങൂ എന്ന മാനസികാവസ്ഥിയലായിരുന്നു മണി എന്നും. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങൾ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. മണിക്ക് അസുഖമുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് നോക്കാതെയുള്ള മണിയുടെ ജീവിതശൈലി തന്നെയായിരുന്നു മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചത്'.