ആലപ്പുഴ: ഡൽഹിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തം നഗർ നിവാസി ശ്രീ പി ഗോപാലൻ (68) ആണ് ഇന്ന് രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹരിപ്പാട് സ്വദേശിയാണ് ഇദ്ദേഹം. എസ് എൻ ഡി പി ഉത്തം നഗർ ശാഖയുടെ വൈസ് പ്രസിഡന്റാണ്. ഭാര്യ രാധ, മക്കൾ രജത് (ഡൽഹി) ഗ്രീഷ്മ (ബംഗളുരു) മരുമക്കൾ അനുപമ രോഹിത് (ബംഗളുരു ). ശവസംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡൽഹിയിൽ നടന്നു.