raja

കൊളംബോ: ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്.എൽ.പി.പി) മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. വടക്കൻ കൊളംബോയിലെ കെലാനിയയിലെ ബുദ്ധ കേന്ദ്രമായ രാജ്മഹാ വിഹാരയയിൽ ഇന്നലെ രാവിലെയാണ് സത്യപ്രതിജ്ഞ നടന്നത്. സഹോദരനും ശ്രീലങ്കയുടെ പ്രസിഡന്റുമായ ഗോതബയ രാജപക്സെയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

2005 മുതൽ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു 74 കാരനായ മഹീന്ദ രാജപക്സെ. 2004-2005 കാലഘട്ടത്തിലും 2018ലും 2019ലും ചെറിയ കാലയളവുകളിലായി പ്രധാനമന്ത്രി കസേരയിലിരുന്നിട്ടുണ്ട്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ കാ​​​ല​​​ത്താ​​​ണ് ത​​​മി​​​ഴ് പു​​​ലി​​​ക​​​ളെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ലൂ​​​ടെ ഇ​​​ല്ലാ​​​താ​​​ക്കി​​​യത്. ഗോതാബ​​​യ അ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ടറി.

​​​ആഗസ്റ്റ് അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ 225ൽ 145 സീറ്റ് നേടിയാണ് എസ്.എൽ.പി.പി വിജയിച്ചത്. മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകിയ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി) ഒരു സീറ്റ് നേടി തകർന്നടിഞ്ഞു.

യു.എൻ.പി പിളർത്തി മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായിരുന്ന സജിത് പ്രേമദാസ രൂപീകരിച്ച സമാഗി ജന ബലവേഗ 54 സീറ്റുകളോടെ രണ്ടാമതെത്തി. ന്യൂനപക്ഷ തമിഴരെ പ്രതിനിധീകരിക്കുന്ന പാർട്ടി 10 സീറ്റുകളും 16 ചെറിയ പാർട്ടികൾ 16 സീറ്റുകളും നേടി.

കുടുംബവാഴ്ച

രാജപക്സെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് ഇതോടെ ഭരണമുന്നണിയിലേക്ക് വന്നിരിക്കുന്നത്. പ്രസിഡന്റ് ഗോതബയ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ, പാർട്ടി സ്ഥാപകനേതാവായ ബാസിൽ രാജപക്സെ, ചമൽ രാജപക്സെ എന്നീ സഹോദരങ്ങൾക്ക് പുറമെ, മഹീന്ദയുടെ മകൻ നമലും രാജ്യത്തെ നിർണായക സ്വാധീനമായി മാറി. ഈ വിജയത്തോടെ രാജപക്സെ സഹോദരന്മാർക്ക് രാജ്യത്തെ ഭരണഘടനാ മാറ്റങ്ങൾ അനുകൂലമാക്കി മാറ്റാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി.