ക്വലാലംപൂർ: കാശ്‌മീർ വിഷയത്തിൽ 2019ൽ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്.
'എന്റെ വാക്കുകൾ മലേഷ്യയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള പാമം ഒായിൽ കയറ്റുമതിയെ ബാധിച്ചതിൽ ദുഃഖമുണ്ട്, പക്ഷേ, ഞാൻ പറഞ്ഞ കാര്യത്തിൽ മാപ്പ് പറയില്ല. ഇതുപോലുള്ള അനീതികൾക്കെതിരെ തുറന്നു സംസാരിക്കുന്നതിന് ഇത്രയും വില കൊടുക്കണോ എന്ന് എനിക്ക് അറിയില്ല.' - മഹാതിർ ട്വീറ്റ് ചെയ്തു.
കാശ്‌മീർ വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെതിരെ 2019 സെപ്തംബറിലായിരുന്നു മഹാതിർ യു.എന്നിൽ സംസാരിച്ചത്. മഹാതിർ നടത്തിയ പരാമർശനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അതിർത്തി കടന്ന് ഭീകരവാദം നടത്തുന്നതിലും മലേഷ്യൻ നേതൃത്വത്തിന്റെ ശ്രദ്ധ വീണ്ടും ക്ഷണിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
.