സുശാന്തുമായി ബന്ധപ്പെട്ട ഡയറി പരസ്യപ്പെടുത്തി നടി റിയ ചക്രവർത്തി. സുശാന്തിന്റെ ഡയറിയിലെ ഒരു പേജ് റിയ പരസ്യപ്പെടുത്തി. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജിൽ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്ന് എത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സാർ,മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളർത്തുനായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്. സുശാന്തിന് ഏറെ പ്രേക്ഷക നേടിക്കൊടുത്ത ചിച്ചോർ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടർ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു.