nepal

കാഠ്മണ്ഡു: ചൈനയുമായി കൂട്ടുപിടിച്ച് ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാക്കി സ്വന്തം മാപ്പ് വിപുലീകരിക്കുന്നതടക്കമുളള പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടും നേപ്പാളിനെ തളളിക്കളയാൻ ഇന്ത്യക്കാവില്ല. ഇതിന് തെളിവാണ് കൊവിഡ് പ്രതിരോധത്തിനായി അത്യന്താധുനിക സജ്ജീകരണങ്ങളുളള പത്ത് വെന്റിലേറ്ററുകൾ നേപ്പാൾ സൈന്യത്തിന് കൈമാറാൻ ഇന്ത്യ തയ്യാറായത്. കഴിഞ്ഞദിവസം നേപ്പാളിലെ ഇന്ത്യൻ പ്രതിനിധി വിനയ് ക്വാട്രയാണ് നേപ്പാൾ ആർമി സ്റ്റാഫ് മേധാവിക്ക് കൈമാറിയത്.

നേപ്പാൾ സൈന്യത്തെ പലഘട്ടങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ ഇത്തരം സഹായങ്ങളുടെ തുടച്ചയാണ് ഇപ്പോഴത്തെ സഹായവും എന്നാണ് അധികൃതർ പറയുന്നത്. നേപ്പാളിൾ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. നിലവിൽ രാജ്യത്ത് കൊവിഡ് പോസീറ്റീവായവരുടെ എണ്ണം 22,592 ആണ്.

ഇന്ത്യയിൽ ഉൾപ്പെടുന്ന ലിംപിയാധുര,ലിപുലേക്,കാലാപാനിഎന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് നേപ്പാൾ സ്വന്തം മാപ്പ് വിപുലീകരിക്കുകയും അതിന് രാജ്യത്തിന്റെ പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു.