ചെന്നൈ : യു.എ.ഇയിൽ അടുത്തമാസം 19ന് തുടങ്ങുന്ന ഐ.പി.എല്ലിന് തിരിക്കുന്നതിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം തങ്ങളുടെ ഇന്ത്യൻ താരങ്ങൾക്കായി പരിശീലനക്യാമ്പ് സംഘടിപ്പിക്കും. ധോണി, റെയ്ന, അമ്പാട്ടി റായ്ഡു,പിയൂഷ് ചൗള,ഹർഭജൻ തുടങ്ങിയവർ പങ്കെടുക്കുന്ന ക്യാമ്പ് ഇൗ മാസം 15ന് തുടങ്ങാൻ ചെന്നൈ പൊലീസ് അനുമതി നൽകിയിട്ടുണ്ട്.