saina-

ഹൈദരാബാദ് : ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ മാസങ്ങളായി നിറുത്തിവച്ചിരുന്ന പരിശീലനം പുനരാരംഭിച്ചു. ഇപ്പോൾ ഹൈദരാബാദിലെ സ്വകാര്യ അക്കാഡമിയിൽ പരിശീലിക്കുന്ന സൈന രണ്ടാഴ്ചയ്ക്ക് ശേഷം ദേശീയ ക്യാമ്പായ പുല്ലേല ഗോചിചന്ദിന്റെ അക്കാഡമിയിൽ പരിശീലനത്തിനെത്തും.ഭർത്താവും ബാഡ്മിന്റൺ താരവുമായ പി.കാശ്യപിനൊപ്പമാണ് സൈന ഇപ്പോൾ പരിശീലിക്കുന്നത്. മറ്റൊരു ദേശീയ കായിക താരമായ ഗുരുസായ് ദത്തും ഇവർക്കൊപ്പമുണ്ട്.