വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. അതേസമയം ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെ അട്ടിമറിക്കാനുള്ള ശ്രമം ചൈന നടത്തുന്നതായും ആരോപണമുണ്ട്.
2020 നവംബറിലാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ട്രംപിന്റെ സഹായത്തിനായി റഷ്യ ശ്രമിക്കുന്നു എന്നുള്ള വാർത്തകളെ വൈറ്റ് ഹൗസ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ റഷ്യയുടെ ഇടപെടലിനെ സംബന്ധിച്ചുള്ള വിഷയത്തിൽ ഇന്റലിജൻസ് ഏജൻസികൾ വേണ്ടത്ര സുതാര്യത പുലർത്തുന്നില്ല എന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആരോപണം.