kalyan

തൃശൂർ: മംഗല്യപ്പട്ടിലെ നൂതന ശ്രേണികളും ആകർഷകമായ വെഡിംഗ് കോംബോ ഓഫറുകളുമായി കല്യാൺ സിൽക്‌സ് വിവാഹ സീസണെ വരവേൽക്കുന്നു. രണ്ടു സവിശേഷ പദ്ധതികളാണ് കല്യാൺ സിൽക്‌സ് ഒരുക്കിയിരിക്കുന്നത്. ഡ്രീം ബ്രൈഡൽസ് എന്ന വെഡിംഗ് കളക്ഷനാണ് ഒന്നാമത്തേത്. സ്‌പെഷ്യൽ ഗ്രേഡ് സിൽക്ക്, എംബോസ്ഡ് മോട്ടീഫ്‌സ്, സുപ്പീരിയർ ജെറി എന്നിവ ആദ്യമായി മംഗല്യപ്പട്ടിൽ ഒന്നിക്കുന്നു.

പതിനായിരത്തിലേറെ പുതിയ ഷെയ്‌ഡുകളിൽ ഒരുലക്ഷത്തിലധികം ബ്രൈഡൽ സാരികളാണ് ഈ ശ്രേണിയിലുള്ളത്. വെഡിംഗ് കോംബോ ഓഫറാണ് രണ്ടാമത്തെ പദ്ധതി. 5000 രൂപ, 7500 രൂപ, 10000 രൂപ, 15000 രൂപ എന്നീ വിഭാഗങ്ങളിലാണ് വെഡിംഗ് കോംബോ ഓഫർ. ഒരേ കോംബോയിൽ വധുവിനും വരനും ആവശ്യമായ വസ്‌ത്രശ്രേണികളുണ്ട്. വെഡിംഗ് ശ്രേണിയിൽ കോംബോ ഓഫറുകൾ ഇന്ത്യയിൽ ആദ്യമാണ്. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് വെഡിംഗ് പർച്ചേസിൽ 25 ശതമാനം വരെ ലാഭം നേടാം.

ഈ മഹാമാരിയുടെ കാലത്ത് നെയ്‌ത്തുകാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് വെഡിംഗ് കോംബോ ഓഫറെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ആയിരത്തിലേറെ വരുന്ന നെയ്‌ത്തുശാലകളിൽ ഉണർവേകുന്ന പദ്ധതിയാണിത്. കല്യാൺ സിൽക്‌സിന്റെ 100ലേറെയുള്ള പ്രൊഡക്‌ഷൻ യൂണിറ്റുകളും ഇന്ത്യയിലെ പ്രമുഖ മില്ലുകളും കൈകോർത്തതോടെ, ആകർഷകമായ വിലക്കുറവിൽ വെഡിംഗ് ശ്രേണികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോംബോ ഓഫറുകളില്ലാതെയും ഡ്രീം ബ്രൈഡൽസ് ശ്രേണി വാങ്ങാനാകും.

സുരക്ഷിത ഷോപ്പിംഗിന്

കല്യാൺ സിൽക്‌സ് ആപ്പ്

ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് തീയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യാൻ പ്രത്യേക മൊബൈൽ ആപ്ളിക്കേഷൻ കല്യാൺ സിൽക്‌സ് ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പ്ളേ സ്‌റ്റോർ, ആപ്പിൾ സ്‌റ്റോർ എന്നിവയിൽ നിന്ന് കല്യാൺ സിൽക്‌സ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫ്ളോറുകളിൽ തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളത്, ഷോപ്പിംഗ് സുഗമമാക്കും. പ്രവേശന കവാടത്തിൽ ടെമ്പറേച്ചർ ചെക്ക്, സാനിട്ടൈസർ, ജീവനക്കാർ ഫേസ്‌ഷീൽഡ്, ഷോറൂം തുടർച്ചയായി അണുവിമുക്തമാക്കാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.