accident

റാഞ്ചി: ജാർഖണ്ഡിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ദേവ്ഘർ ജില്ലയിൽ ഇന്നലെയാണ് സംഭവം. ആറ് തൊഴിലാളികളും ശുചീകരണത്തിനായാണ് സെപ്ടിക് ടാങ്കിനുള്ളിൽ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികൾ ഒന്നിനുപുറകെ ഒന്നായാണ് അകത്തേക്ക് ഇറങ്ങിയത്. തുടർന്ന് എല്ലാവർക്കും ബോധം നഷ്ടപ്പെടുകയായിരുന്നു. എല്ലാവരെയും ദേവ്ഘർ സർദാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.