covid

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനായി രാജ്യത്തെ 57 ശതമാനം ചെറുകിട സംരംഭങ്ങൾക്കും കരുതൽ ധനമില്ലെന്ന് (കാഷ് റിസർവ്) ഗ്ലോബൽ അലയൻസ് ഫോർ മാസ് എന്റർപ്രെണർഷിപ്പ് (ഗെയിം) സംഘടിപ്പിച്ച സർവേ റിപ്പോർട്ട് വ്യക്തമാക്കി. 1,500 സംരംഭങ്ങൾക്കിടയിലാണ് വിവരശേഖരണം നടത്തിയത്. രാജ്യത്തെ 99 ശതമാനം ചെറു സംരംഭങ്ങൾക്കും കൊവിഡ് കനത്ത തിരിച്ചടിയായി. 40 ശതമാനത്തോളം സംരംഭങ്ങൾ ഉയിർത്തെണീക്കാനായി വായ്‌പകളെ ആശ്രയിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ 14 ശതമാനം മാത്രമാണ് പരമ്പരാഗത വായ്‌പാ സ്രോതസ്.

കൊവിഡും ലോക്ക്ഡൗണും മൂലം പിടിച്ചുനിൽക്കാനാവാതെ ഒട്ടേറെ വ്യവസായ-വാണിജ്യ സംരംഭങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴും പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ 81 ശതമാനം കൊവിഡിന് ശേഷം പഴയപ്രതാപത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് വിശ്വസിക്കുന്നു. പ്രതിസന്ധി ഏറ്രവുമധികം ബാധിച്ചത് വനിതാ സംരംഭകരെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.