ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ബി.ജെ.പി ജില്ലാനേതാവിന് വെടിയേറ്റു. ബി.ജെ.പിയുടെ മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് നജ്ജാറിനെയാണ് (38) കഴിഞ്ഞദിവസം രാവിലെ പ്രഭാതസവാരിക്കിടെ ബുദ്ഗാമിലെ ഓംപൊറയ്ക്കടുത്തുവച്ച് അജ്ഞാതനായ ഒരാൾ വെടിവച്ചത്. പരിക്കേറ്റ ഇയാളെ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് ദിവസത്തിനുള്ളിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണിത്. ബി.ജെ.പി സർപഞ്ചായ സാജിദ് അഹമ്മദ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടുമൊരു നേതാവു കൂടി ആക്രമിക്കപ്പെടുന്നത്.