rhea-

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണത്തിൽ നടന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിക്കെതിരെ സി.ബി.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സുശാന്തിന്റെ കുടുംബം റിയയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. സുശാന്തിന്റെ മരണത്തിന് കാരണക്കാരി റിയ ആണെന്നും കുടുംബം ആരോപിച്ചിരുന്നു. റിയയെ എൻഫോഴ്സ്മെന്റ് അടക്കമുള്ളവ ചോദ്യം ചെയ്തിരുന്നു. അതേസമയം തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദീകരിച്ച് സുശാന്ത് തനിക്കയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റിയ.

സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളാണ് റിയ പുറത്തുവിട്ട സ്‌ക്രീൻഷോട്ടിലുള്ളത്. സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്നാണ് സന്ദേശത്തിലെ സുശാന്തിന്റെ വാക്കുകൾ. തന്റെ സുഹൃത്ത് സിദ്ധാർത്ഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും നടൻ റിയയോട് പങ്കുവയ്ക്കുന്നുണ്ട്. സഹോദരിയാണ് യഥാർത്ഥ വില്ലനെന്നാണ് സുശാന്തിന്റെ വാക്കുകൾ.

നേരത്തെ സുശാന്തിന്റെ ഡയറിയിലെ പേജും റിയ പുറത്തുവിട്ടിരുന്നു. റിയയോടും കുടുംബത്തോടുമുള്ള അടുപ്പം വെളിവാക്കുന്നതായിരുന്നു ഡയറിയിലെ വാക്കുകൾ