mullapperiyar-

ഇടുക്കി:വൃഷ്ടിപ്രദേശങ്ങളിൽ പെയ്ക കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്ന് 136 അടിയിലെത്തി. 142.00അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി .

സ്ഥിതിഗതികൾ വിലയിരുത്താൻ ഉപസമിതി നാളെ അണക്കെട്ട് സന്ദർശിക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലം ഒഴുക്കിക്കളയാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർ മുൻപ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ലനിരപ്പ് 132.6 അടിയായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്.