ദുബായ്: യു.എ.ഇയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രോഗം ബാധിച്ചത് 225 പേർക്ക്. രാജ്യത്ത് 323 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 62,525 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 5,600 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ യു.എ.ഇയിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം 357 ആയി. ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 56,568. രോഗം കണ്ടെത്തുന്നതിനായി രാജ്യം വൻ തോതിൽ കൊവിഡ് പരിശോധന വിപുലീകരിക്കുകയും രോഗം ബാധിച്ചവർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ ജനങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും യു.എ.ഇ ആരോഗ്യ/പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.