fruit

ശരീരത്തിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും പര്യാപ്തമായ ജലാംശം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഒരു വ്യക്തി ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം എന്നാണെങ്കിലും പല‌ർക്കും വെള്ളം കുടിക്കാൻ മടിയാണ്.

ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുക എന്ന ഒറ്റ പരിഹാരമേയുള്ളൂ അതിന്. ജലാംശം ഉറപ്പാക്കാൻ ഏറ്റവും നല്ല ഭക്ഷണം തണ്ണിമത്തനാണ്. 92 ശതമാനവും ജലാംശം അടങ്ങിയിരിക്കുന്ന ഇതിൽ മറ്റ് ആരോഗ്യവശങ്ങളും ഉണ്ട്.

91 ശതമാനം വെള്ളവും വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയുമടങ്ങിയിരിക്കുന്ന സ്ട്രോബറി, കൂടാതെ ,ഓറഞ്ച്, പാൽ, കുക്കുംബർ, സെലറി, സൂപ്പുകൾ, തക്കാളി, കാപ്സിക്കം, കോളീഫ്ളവർ, കാബേജ്, നാളികേരവെള്ളം തുടങ്ങിയവ എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ജലാംശം ശരീരത്തിൽ എത്താനുള്ള മികച്ച വഴികളാണ്.