pilot

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ പ്രദേശത്തെ മോശം കാലാവസ്ഥയെ കുറിച്ച് പെെലറ്റുമാർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ചർച്ചയുമായിരുന്നു. ഇപ്പോൾ കരിപ്പൂർ വിമാനദുരന്തത്തെ കുറിച്ചും അന്നത്തെ കാലാവസ്ഥയെ കുറിച്ചും പെെല്റ്റുമാരുടെ പ്രശ്നങ്ങളെന്തായിരുന്നെന്നും വ്യക്തമാക്കുകയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏവിയേഷൻ വാച്ച് ഡോഗ്.

ടെയിൽ വിന്റുകളെ സംബന്ധിച്ചും വ്യോമയാന വൃത്തങ്ങൾ നിർദേശം നൽകി. എന്നാൽ ഇത് അനുവദനീയ പരിധിക്കുള്ളിലായിരുന്നെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺകുമാർ പറഞ്ഞു. ടേബിൾടോപ്പ് റൺവേകളിലൊന്നിൽ നിന്ന് വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയും അരികിലേക്ക് തെന്നിമാറുകയും ചെയ്തു. തുടർന്ന് മറിഞ്ഞാണ് താഴേക്ക് പതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. കാലാവസ്ഥയെ കുറിച്ച് എ ടി സി പെെലറ്റുമാരെ അറിയിച്ചിരുന്നു. ചുറ്റി സഞ്ചരിക്കാനോ ഇറങ്ങാനോ കമാൻഡർ ആഹ്വാനം ചെയ്യണം.-കുമാർ പറഞ്ഞു. വിമാന രക്ഷാ സംഘത്തെയും അഗ്നിശമനാ സേനാംഗങ്ങളെയും എ ടി സി അറിയിച്ചിരുന്നെന്നും അവർ ഉടൻ പ്രതികരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനം താഴേക്ക് പതിക്കാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ അപ്പോൾത്തന്നെ അലാറം മുഴക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പത്ത് മിനിറ്റാണ് പ്രവർത്തനത്തിന് എടുത്തത്. ഇതുസംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്. മഴയും കാറ്റും കാരണം എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് ഒരു കിലോമീറ്ററിലധികം താഴേക്ക് പതിച്ചു. വിമാനം സുരക്ഷിതമായി നിർത്തുന്നതിന് റൺവേയുടെ ഇപ്പോഴത്തെ നീളം മതിയോ എന്നതും പരിശോധനയിലുണ്ട്. ഡി ജി സിഎയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. റൺവേയുടെ ഉപരിതലം നനഞ്ഞിരുന്നു എന്നത് വ്യക്തമാണ്. ഇത് വിമാനത്തിന്റെ ബ്രേക്കിംഗിനെ ബാധിക്കും.

വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിംഗ് പൊസിഷനിൽ തന്നെയാണെന്ന് വ്യോമയാന വിദഗ്ദ്ധർ പറയുന്നു. റൺവേയിൽ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാൽ വേഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം.

തീപിടിത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലെന്നാണു ഇതുസംബന്ധിച്ച ചിത്രത്തിലെ എൻജിൻ സ്റ്റാർട്ട് ലീവറിന്റെ സ്ഥാനം നൽകുന്ന സൂചന. വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാമെന്നുമാണ് റിപ്പോർട്ടുകൾ.

അന്വേഷത്തിൽ സഹായിക്കുന്നതിനായി ബോയിംഗിൽ നിന്നുള്ള ഒരു സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അപകട സ്ഥലവും സംഘം സന്ദർശിക്കും. കരിപ്പൂർ ടേബിൾ ടോപ്പ് റൺവേ ഓഡിറ്റ് ചെയ്തതായും പൂർണമായും പ്രവർത്തനക്ഷമമാണെന്നും കുമാർ പറഞ്ഞു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനമാണ് വെള്ളിയാഴ്ചരാത്രി 7.45–ഓടെ അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാന യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. രണ്ട് പെെലറ്റുമാരും 18 യാത്രക്കാരുമാണ് മരിച്ചത്.