newzeland-pm-visit-temple

ഓക്‌ലൻഡ്: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ക്ഷേത്രം സന്ദർശിച്ചു. ഓ‌ക്‌ലൻഡിലെ രാധ കൃഷ്ണ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി എത്തിയത്. അർഡെൻ അമ്പലത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോയിൽ, ന്യൂസിലാന്റ് പ്രധാനമന്ത്രി തന്റെ കാറിൽ നിന്നിറങ്ങി ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് കാണാം. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് പാദരക്ഷകൾ നീക്കം ചെയ്യുന്നു. ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. അർഡെൻ ക്ഷേത്രത്തിൽ പ്രവേശിച്ചയുടൻ പണ്ഡിറ്റ് സംസ്‌കൃത മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങുന്നു. പുരോഹിതൻ ആചാരങ്ങൾ തുടരുമ്പോൾ പ്രധാനമന്ത്രി കൈകൂപ്പി നിൽക്കുന്നു. കൂടാതെ ചോലാ-പുരിയും കഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട്, ബഹുമാനിക്കുന്ന ന്യൂസിലൻഡ് പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. 'ദുരന്തത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പള്ളി സന്ദർശിച്ചപ്പോൾ ചെയ്തതുപോലെ, സാഹചര്യത്തിനനുസരിച്ച് പെരുമാറാനുള്ള കഴിവാണ് അവരെ കൂടുതൽ മഹത്തരമാക്കുന്നത്. അറിയുന്തോറും കൂടുതൽ ബഹുമാനം തോന്നുന്നു', 'അവർ തീർച്ചയായും ഒരു മഹാനായ നേതാവാണ്, അവ‌ർ അമ്പലം, മസ്ജിദ്, പള്ളി എല്ലാം വേർതിരിവില്ലാതെ സന്ദർശിച്ചു'- എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

Some precious moments with Hon. PM of New Zealand ⁦@jacindaardern⁩ at ⁦@indiannewslink⁩ event on 6 Aug 2020. She paid a short visit to Radha Krishna Mandir and enjoyed a simple Indian vegetarian meal- Puri, Chhole and Daal. 🙏 pic.twitter.com/Adn25UE1cO

— Muktesh Pardeshi (@MukteshPardeshi) August 8, 2020

New Zealand Prime Minister Jacinda Ardern's yesterday at Radha Krishna Temple 🙏 #जय_सनातन_धर्म @jacindaardern pic.twitter.com/aX85dC8xxi

— Vicky 💛🌻 (@VickyAgarwalaVA) August 7, 2020

Prime Minister of New Zealand @jacindaardern visited the "Radha Krishna Mandir" in Auckland, offered prayers while the priest recited Sanskrit shlokas.

Celebrating diversity.#RadhaKrishnaMandir #Temple#NewZealand #Auckland pic.twitter.com/WmbtCY5873

— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) August 7, 2020