malaysian-pm

ന്യൂഡൽഹി: കാശ്‌മീർ വിഷയത്തിൽ നടത്തിയ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. കാശ്മീര്‍ പരാമര്‍ശം ഇന്ത്യയിലേയ്ക്കുള്ള പാമോയിൽ കയറ്റുമതിയെ ബാധിച്ചതിൽ ദുഃഖമുണ്ടെന്നും എന്നാൽ കശ്മീര്‍ വിഷയത്തിൽ മാപ്പ് പറയില്ലെന്നുമാണ് മഹാതിര്‍ മുഹമ്മദ് ട്വീറ്റ് ചെയ്തത്.

" എന്റെ വാക്കുകള്‍ മലേഷ്യയുടെ ഇന്ത്യയിലേയ്ക്കുള്ള പാമോയിൽ കയറ്റുമതിയെ ബാധിച്ചതിൽ ദുഃഖമുണ്ട്, പക്ഷെ ഞാൻ പറഞ്ഞ കാര്യത്തിൽ മാപ്പ് പറയില്ല. ഇതുപോലുള്ള അനീതികള്‍ക്കെതിരെ തുറന്നു സംസാരിക്കുന്നതിന് ഇത്രയും വില കൊടുക്കണോ എന്ന് എനിക്ക് അറിയില്ല "- മഹാതിര്‍ മുഹമ്മദ് ട്വീറ്റ് ചെയ്തു.

കശ്മീര്‍ വിഷയത്തിലുള്ള തന്റെ വാക്കുകള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധത്തെ ബാധിച്ചതായി മഹാതിര്‍ മുഹമ്മദ് സമ്മതിച്ചു. അതു മാറ്റിനിര്‍ത്തിയാൽ തന്റെ നേതൃത്വത്തിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019ൽ മലേഷ്യൻ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

...when all the tell-tale signs were pointing towards another situation whereby a big and powerful country imposed its will with im punity on a small and defenceless nation.

— Dr Mahathir Mohamad (@chedetofficial) August 8, 2020