ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇ.ഐ.എ ഭേദഗതി) പരിസ്ഥിതിയുടെ നാശത്തിനും രാജ്യത്തെ കൊളളയടിക്കാനുമിടയാക്കുമെന്ന് രാഹുൽഗാന്ധി. അതിനാൽ വിജ്ഞാപനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.
EIA2020 ड्राफ़्ट का मक़सद साफ़ है - #LootOfTheNation
यह एक और ख़ौफ़नाक उदाहरण है कि भाजपा सरकार देश के संसाधन लूटने वाले चुनिंदा सूट-बूट के ‘मित्रों’ के लिए क्या-क्या करती आ रही है।
EIA 2020 draft must be withdrawn to stop #LootOfTheNation and environmental destruction.— Rahul Gandhi (@RahulGandhi) August 10, 2020
കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്തെ സമ്പത്ത് കവർന്ന് സുഹൃത്തുക്കൾക്ക് വീതിച്ച് നൽകുന്നതിന്റെ ഉദാഹരണമാണിതെന്നും രാഹുൽ കുറിച്ചു. ഇ.ഐ.എ വിജ്ഞാപനം രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതും നാടിന് അപമാനവും അപകടവുമുണ്ടാക്കുന്നതാണെന്ന് മുൻപ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
പരിസ്ഥിതികൾക്കും ജനങ്ങൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്ന വിവിധ പദ്ധതികൾ മാലിന്യ സംസ്‌കരണം, ദേശീയ പാത നിർമ്മാണം, ജലസേചന പദ്ധതി മുതലായി നിരവധി പദ്ധതികളെ ജനങ്ങളുടെ അഭിപ്രായം തേടേണ്ടവയുടെ വിഭാഗത്തിൽ നിന്നും കരട് വിജ്ഞാപനത്തിൽ ഒഴിവാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഒരു വിവരവും ജനങ്ങൾക്ക് നൽകേണ്ടെന്നും കരട് വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്. ചൊവ്വാഴ്‌ചയാണ് ഇ ഐ എ ഭേദഗതിക്കെതിരെ ജനങ്ങൾക്ക് പരാതിപ്പെടാനുളള അവസാന ദിനം .