saritha-s-nair

സോളാർ കേസിലെ വിവാദ നായിക സരിത എസ്. നായരുടെ 'വയ്യാവേലി' എന്ന സിനിമ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സരിതയെത്തുന്നത്. ശിവജി ഗുരുവായൂർ, കൊച്ചു പ്രേമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വി.വി. സന്തോഷാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അശോക് നായരാണ് തിരക്കഥ എഴുതിയത്. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.സിനിമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും, ചിത്രത്തെക്കുറിച്ചുള്ള ട്രോളുകളും മറ്റും ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സരിതയെക്കുറിച്ചുള്ളതാണ് ട്രോളുകളിലേറെയും.