ബംഗളുരു : ബംഗളുരു സായ് സെന്ററിലുള്ള ഇന്ത്യൻ ഹോക്കി ടീമംഗം മൻദീപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ നായകൻ മൻപ്രീത് സിംഗ് അടക്കം അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് ക്യാമ്പിലായിരുന്ന ഇവർ വീട്ടിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേർക്കും ലക്ഷണങ്ങൾ ഇല്ല.ഇവർ ക്യാമ്പിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഐസൊലേഷനിലാണ്. 20-ാം തീയതിയാണ് ക്യാമ്പ് തുടങ്ങുന്നത്.