avarthana

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അനുകരിച്ചുകൊണ്ടുള്ള കൊച്ചുമിടുക്കിയായ അവർത്തനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗമായിരുന്നു കുട്ടി അന്ന് അനുകരിച്ചത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ മാത്രമല്ല സാക്ഷാൽ ആരോഗ്യമന്ത്രിവരെ കുട്ടിയെ അഭിനന്ദിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു അനുകരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് ആവർത്തന. ഇത്തവണ 'ടീച്ചറമ്മയ്ക്ക് ' പകരം മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുട്ടി അനുകരിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്ന മുഖ്യമന്ത്രിയേയാണ് ആവർത്തന അനുകരിച്ചിരിക്കുന്നത്.

കണ്ണടവച്ച്, തല വെളുപ്പിച്ചാണ് വീഡിയോയിൽ കുട്ടി പ്രത്യക്ഷപ്പെട്ടത്. 'രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെർഫോമൻസ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക' എന്ന അടുക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

View this post on Instagram

രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെർഫോമൻസ് എങ്ങനെയുണ്ട് കമൻറ് ചെയ്യുക.. 👉@cmokerala 👉@avarthana_kunju

A post shared by Avarthana Sabarish (@avarthana_kunju) on