ഓ മൈ ഗോഡിൽ സാനിറ്റൈസർ നിർമ്മാണ രീതി പഠിച്ചെടുക്കാനെത്തിയ ഒരു സ്ഥാപനത്തിന്റെ മാർക്കറ്റിംഗ് മാനേജർക്ക് കിട്ടിയ പണിയുടെ കഥയാണ് പറഞ്ഞത്. സാനിറ്റൈസർ നിർമ്മാണത്തിന്റെ ട്രെയിനിംഗ് നൽകുന്നതിനിടയിൽ എത്തുന്ന പൊലീസ് ട്രെയിനറെ സ്പിരിറ്റ് കടത്തിന്റെ പേരിൽ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്നു.

oh-my-god

തുടർന്ന് മാർക്കറ്റിംഗ് മാനേജറുടെ തലയിൽ ഇതിന്റെ സർവ്വ ചുമതലകളും വച്ചു കൊടുത്ത് ഓടിക്കളയാൻ നോക്കുന്നതാണ് രംഗം. ഒടുവിൽ മാർക്കറ്റിംഗ് മാനേജർ തിരിച്ചറിയുന്നതാണ് ഓ മൈ ഗോഡിന്റെ പ്രാങ്ക്. ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.പ്രദീപ് മരുതത്തൂരാണ് സംവിധാനം.