കൊച്ചി: എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചു. ആലുവ കടുങ്ങല്ലൂർ സ്വദേശി ലീലാമണിയമ്മ എന്ന എഴുപത്തൊന്നുകാരിയാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐ സി യു വിൽ ചികിത്സയിലിരിക്കെ രാവിലെ ഒമ്പതുമണിയോടെയാണ് മരിച്ചത്. ഇവർക്ക് രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മരണം കൊവിഡ് മൂലമാണോ എന്നറിയാൽ സ്രവം പരിശോധയ്ക്ക് അയച്ചിരിക്കുകയാണ്.

അതേസമയം,സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 1,211​പേ​ർ​ക്കാണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചത്.​ ഇതിൽ 1026​ ​പേ​രും​ ​സ​മ്പ​ർ​ക്ക​ ​രോ​ഗി​ക​ളാ​ണ്.​ 103​ ​പേ​രു​ടെ​ ​സ​മ്പ​ർ​ക്ക​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ ​ര​ണ്ട് ​മ​ര​ണ​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​കാ​സ​ർ​കോ​ട് ​ചൊ​വ്വാ​ഴ്ച​​ ​മ​ര​ണ​മ​ട​ഞ്ഞ​ ​തൃ​ക്ക​രി​പ്പൂ​ർ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ​ ​(67​),​ ​എ​റ​ണാ​കു​ള​ത്ത് ​വ്യാ​ഴാ​ഴ്ച​ ​മ​രി​ച്ച​ ​പ​ള്ളു​രു​ത്തി​ ​സ്വ​ദേ​ശി​ ​കെ.​വി.​റാ​ഫി​ ​(64​)​ ​എ​ന്നി​വ​രു​ടെ​ ​പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ​പോ​സി​റ്റീ​വാ​യ​ത്.​ ഇന്നലെ 27​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൂ​ടി​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​അ​തേ​സ​മ​യം​ 970​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി​.​ ​ത​ല​സ്ഥാ​ന​ത്ത് ​രോ​ഗ​വ്യാ​പ​നം​ ​അ​തി​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ക​യാ​ണ്.​ 292​ ​പു​തി​യ​ ​കേ​സു​ക​ളി​ൽ​ 281​പേ​രും​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ ​ന​ഗ​ര​ത്തി​ന് ​പു​റ​ത്തു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​ഇ​പ്പോ​ൾ​ ​രോ​ഗം​ ​കൂ​ടു​ത​ലാ​യി​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.​ ​മ​ല​പ്പു​റം​ 170​ൽ​ 145,​ ​കോ​ട്ട​യം​ 139​ൽ​ 115,​ആ​ല​പ്പു​ഴ​ 110​ൽ​ 99,​ ​കൊ​ല്ലം​ 106​ൽ​ 88​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​രോ​ബാ​ധി​ത​ർ​ ​നൂ​റു​ക​ട​ന്ന​ ​ജി​ല്ല​ക​ളി​ലെ​ ​സ​മ്പ​ർ​ക്ക​വ്യാ​പ​ന​ ​നി​ര​ക്ക്.