ജെൽസൻക്രിഷൻ : യൂറോപ്പാ ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഉക്രേനിയൻ ക്ലബ് ഷാക്തർ ഡോണെസ്ക് സ്വിസ് ക്ളബ് എഫ്.സി ബാസലിനെയും ഇംഗ്ളീഷ് ക്ളബ് വോൾവർ ഹാംപ്ടൺ സ്പാനിഷ് ക്ളബ് സെവിയ്യയെയും നേരിടും. ജർമ്മനിയിലെ പൊതുവേദിയിൽ നടക്കുന്ന ഏകപാദ മത്സരങ്ങളാണിവ. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ സോണി സിക്സ്, ടെൻ ചാനലുകളിൽ ലൈവായി കാണാം.