sucide1

തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലേക്കുളള സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നുവെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം. വില്ലേജ് ഓഫീസറെ ഉടൻ തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അറിയുന്നത്.

വില്ലേജ് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ മുതലാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലേയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നുവെന്ന് ജനങ്ങൾ നിരന്തരമായി പരാതി ഉയർത്തിയിരുന്നു.