bijulal

തി​രു​വ​ന​ന്ത​പു​രം​:​ ​വെറുതെ മൊബൈലിൽ റമ്മി കളിച്ചു തുടങ്ങിയതാണ് ബിജുലാൽ. പിന്നീട് അത് വലിയ കമ്പമായി മാറി. ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിന്റെ റമ്മി ഭ്രമം തുടങ്ങിയത് ഇങ്ങനെയൊക്കെയാണ്. ജോ​ലി​ ​ക​ഴി​ഞ്ഞെ​ത്തി​യാൽ വീട്ടിൽ മണിക്കൂറുകളോളം​ ​ഊ​ണും​ ​ഉ​റ​ക്ക​വും ഉപേക്ഷിച്ചും ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ചീ​ട്ടു​ക​ളി​ക്കും.​ ​ചൂ​താ​ട്ടം​ ​ത​ല​യ്ക്കു​പി​ടി​ച്ച​തോടെ പണമെടുക്കാൻ സ്വ​ന്തം​ ​ഓ​ഫീ​സി​ൽ വെ​ട്ടി​പ്പ്ന​ട​ത്താ​ൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല​ ​ബി​ജു​ലാ​ലി​ന്. ​ ​സൂ​ക്ഷ്മ​ത​യോ​ടെ ശ്രദ്ധിച്ച് പണം കൈക്കലാക്കി വന്നു. ആദ്യം പ​രീ​ക്ഷ​ണമായി കുറച്ച് തുക കൈക്കലാക്കി. അത് ​ ​വി​ജ​യി​ച്ച​തോ​ടെ​ ​വ​ലി​യ​ ​തു​ക​ക​ൾ​ ​വെ​ട്ടി​ച്ചു​തു​ട​ങ്ങി.​ ​ഒ​രി​ക്ക​ലും​ ​പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന​ ​തോ​ന്ന​ലി​ൽ​ ​ല​ക്ഷ​ങ്ങ​ളി​ൽ​ ​നി​ന്ന് ​കോ​ടി​ക​ളി​ലേ​ക്ക് ​ക​ട​ന്നു.​ ​പ​ക്ഷേ,​ ​പലനാൾ കള‌ളൻ ഒരുനാൾ പിടിയിൽ എ​ന്ന ചൊല്ലു​പോ​ലെ​ ​അവസാനം പിടിക്കപ്പെടുകയും അഴിക്കുള‌ളിലാകുകയും ചെയ്‌തു.

ആയിരങ്ങൾ വാതുവച്ചുള‌ള കളി
ഒ​രു​വ​ർ​ഷം​ ​മു​ൻപ് ​ബി​ജു​ലാ​ൽ​ ​ഓ​ൺ​ലൈ​ൻ​ ​റ​മ്മി​ക​ളി​ കണ്ടു.​ ​ഇ​ട​യ്ക്കി​ടെ​ ​പ​ണം​ ​ല​ഭി​ച്ച് തുടങ്ങിയതോടെ കളിയിൽ താൽപര്യം കൂടി. ​ഇടക്ക് പണം കാശ് നഷ്‌ടമാകുമ്പോൾ അത് ​തി​രി​ച്ചു​പി​ടി​ക്കാനാ​യി​ ​ആ​ദ്യം​ ​​സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ​ 65,000​ ​രൂ​പ​ ​അ​പ​ഹ​രി​ച്ചു.​പിന്നീട് ​ഓ​ഫീ​സി​ലെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ത​ന്നെ​ ​കൈ​വ​ച്ചു.​ ​അ​ങ്ങ​നെ​യാ​ണ് 2.70​ ​കോ​ടി​ ​അ​ടി​ച്ചു​മാ​റ്റി​യ​ത്.​ ​ത​ന്റെ​യും​ ​ഭാ​ര്യ​യു​ടെ​യും​ ​സ​ഹോ​ദ​രി​യു​ടെ​യും​ ​പേ​രി​ലു​ള്ള​ ​ബാ​ങ്ക് ​നി​ക്ഷേ​പ​വും​ ​സ്വ​ർ​ണ​വും​ ​വ​സ്തു​വ​ക​ക​ളു​മു​ൾ​പ്പെ​ടെ​ ​ര​ണ്ട് ​കോ​ടി​യോ​ളം​ ​രൂ​പ​ ​ക്രൈം​ബ്രാ​ഞ്ച് ​ഇ​തി​നോ​ട​കം​ ​ക​ണ്ടെ​ത്തി​യെ​ങ്കി​ലും​ ​റ​മ്മി​ ​ക​ളി​ച്ച് 70​ ​ല​ക്ഷം​ ​രൂ​പ​ ​ക​ള​ഞ്ഞു​കു​ളി​ച്ചു.

ഒ​രു​ ​മാ​സ​ത്തി​നി​ടെ​ 10​ ​ല​ക്ഷം
തു​ട​ക്ക​ത്തി​ൽ​ ​ഒ​രു​ ​ഓ​ൺ​ലൈ​ൻ​ ​റ​മ്മി​സൈ​റ്റി​ലാ​യി​രു​ന്നു​ ​ബി​ജു​ലാ​ലി​ന്റെ​ ​ക​ളി.​ ​ ​ന​ട്ട​പ്പാ​തി​ര​വ​രെ​ ​ക​ളി​ ​നീ​ളാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​സൈ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി.​ ​മൂ​ന്ന് ​ഓ​ൺ​ലൈ​ൻ​ ​സൈ​റ്റു​ക​ളാ​ണ് ​ബി​ജു​ലാ​ൽ​ ​റ​മ്മി​ക​ളി​ക്കാ​യി​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യാ​ൽ​ ​മൊ​ബൈ​ലും​ ​കു​ത്തി​പ്പി​ടി​ച്ചു​ള​ള​ ​ബി​ജു​ലാ​ലി​ന്റെ​ ​ഇ​രി​പ്പ് ​പ​ല​പ്പോ​ഴും​ ​വീ​ട്ടി​ൽ​ ​വ​ഴ​ക്കി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​ഓ​ഫീ​സു​ക​ൾ​ ​അ​ട​ഞ്ഞ​തോ​ടെ​ ​റ​മ്മി​ ​സൈ​റ്റു​ക​ളി​ൽ​ ​ബി​ജു​ലാ​ൽ​ ​രാ​വും​ ​പ​ക​ലും​ ​മു​ഴു​കി.​ ​ഇ​തി​ൽ​ ​ഒ​രു​ ​സൈ​റ്റി​ൽ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​മാ​സ​ത്തി​ന​കം​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യ്ക്കാ​ണ് ​ബി​ജു​ലാ​ൽ​ ​ചീ​ട്ടെ​റി​ഞ്ഞ​ത്.​ ​മ​റ്റ് ​സൈ​റ്റു​ക​ളി​ലും​ ​സ​മാ​ന​മാ​യ​ ​നി​ല​യി​ൽ​ ​പ​ണം​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ങ്കി​ലും​ ​ക​ണ​ക്കു​ക​ൾ​ ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ.
ത​ന്റെ​ ​അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ ​പ​ണ​മെ​ല്ലാം​ ​കാ​ലി​യാ​യ​പ്പോ​ൾ​ ​ഹൈ​സ്കൂ​ളി​ലെ​ ​സീ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റാ​യ​ ​ഭാ​ര്യ​യു​ടെ​ ​അ​ക്കൗ​ണ്ടും​ ​ബി​ജു​ലാ​ലി​ന്റെ​ ​കൈ​കാ​ര്യ​ത്തി​ലാ​യി.​ ​ഭാ​ര്യ​യു​ടെ​ ​ശ​മ്പ​ള​മു​ൾ​പ്പെ​ടെ​ ​എ​ല്ലാം​ ​ബി​ജു​ലാ​ൽ​ ​ത​ന്നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യ​തി​നാ​ൽ​ ​അ​ക്കൗ​ണ്ടി​ലെ​ ​വ​ര​വ് ​ചെ​ല​വു​ക​ളൊ​ന്നും​ ​ഭാ​ര്യ​യ്ക്കും​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ​ബി​ജു​ലാ​ലി​ന്റെ​ ​മൊ​ഴി.​ ​ഭാ​ര്യ​യെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തോ​ടെ​ ​ഇ​തി​ൽ​ ​വ്യ​ക്ത​ത​ ​വ​രും.

സ്വ​ർ​ണ​മാ​ല,​ ​കൊ​ലു​സ്,​ ​വള
ചീ​ട്ടു​ക​ളി​ ​കു​ടും​ബ​ ​ക​ല​ഹ​ത്തി​ന് ​കാ​ര​ണ​മാ​യ​തോ​ടെ​ ​ഭാ​ര്യ​യെ​ ​വ​രു​തി​യി​ലാ​ക്കാ​ൻ​ ​സ്വ​ർ​ണ​മാ​ല​യും​ ​ഒ​രു​ ​ജോ​ഡി​ ​കൊ​ലു​സും​ ​വ​ള​ക​ളു​മു​ൾ​പ്പെ​ടെ​ ​ര​ണ്ട​ര​ല​ക്ഷ​ത്തി​ന്റെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​ ​ന​ൽ​കി​യി​രു​ന്നു.​ ​റ​മ്മി​ ​ക​ളി​യി​ൽ​ ​ല​ഭി​ച്ച​ ​പ​ണ​മാ​ണെ​ന്നാ​യി​രു​ന്നു​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​ഭാ​ര്യ​യു​ടെ​യും​ ​സ​ഹോ​ദ​രി​യു​ടെ​യും​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​നി​ക്ഷേ​പ​ങ്ങ​ളും​ ​ചീ​ട്ടു​ക​ളി​യി​ലെ​ ​വ​രു​മാ​ന​മാ​യാ​ണ് ​അ​വ​രെ​ ​ധ​രി​പ്പി​ച്ചി​രു​ന്ന​ത്.​ ​ട്ര​ഷ​റി​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​ല​ക്ഷ​ങ്ങ​ൾ​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ബി​ജു​ലാ​ലി​ന്റെ​ ​ചൂ​തു​ക​ളി​ഭ്രാ​ന്ത് ​വീ​ട്ടു​കാ​‌​ർ​ക്കും​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ത്.

ബിരുദാനന്തര ബിരുദധാരി
നെ​യ്യാ​റ്റി​ൻ​ക​ര​യ്ക്ക​ടു​ത്ത് ​കോ​ട്ടു​കാ​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​യ​റ്റു​വി​ള​യ്ക്ക​ടു​ത്ത് ​സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ലാ​ണ് 47​കാ​ര​നാ​യ​ ​ബി​ജു​ലാ​ലി​ന്റെ​ ​ജ​ന​നം.​ ​പ​രേ​ത​നാ​യ​ ​രാ​മ​ൻ​-​ ​ലീ​ലാ​ ​രാ​മ​ൻ​ ​ദ​മ്പ​തി​ക​ൾ​ക്ക് ​ബി​ജു​ലാ​ലും​ ​സ​ഹോ​ദ​രി​യു​മു​ൾ​പ്പെ​ടെ​ ​ര​ണ്ട് ​മ​ക്ക​ൾ.​ ​പ​ഠ​ന​ത്തി​ൽ​ ​സ​മ​ർ​ത്ഥ​നാ​യി​രു​ന്ന​ ​ബി​ജു​ലാ​ൽ​ ​പി.​ജി​യ്ക്ക് ​ശേ​ഷം​ ​എം.​എ​ഡും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​സ​ഹോ​ദ​രി​യെ​ ​വി​വാ​ഹം​ ​ക​ഴി​പ്പി​ച്ച​യ​ച്ച​ശേ​ഷം​ ​താ​മ​സി​ച്ചാ​ണ് ​ബി​ജു​ലാ​ൽ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ ​ഗ​വ.​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യെ​ ​വി​വാ​ഹം​ ​ചെ​യ്ത​ശേ​ഷം​ ​ക​ര​മ​ന​യ്ക്ക് ​സ​മീ​പം​ ​വീ​ടു​വാ​ങ്ങി​ ​താ​മ​സം​ ​തു​ട​ങ്ങി.​ ​അ​ച്ഛ​ന്റെ​ ​മ​ര​ണ​ശേ​ഷം​ ​കു​ടും​ബ​വീ​ട്ടി​ൽ​ ​അ​മ്മ​ ​ത​നി​ച്ചാ​ണ്.
ട്ര​ഷ​റി​ ​വ​കു​പ്പി​ൽ​ ​ക്ളാ​ർ​ക്കാ​യി​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ച​ ​ബി​ജു​ലാ​ൽ​ ​ക​ഴി​ഞ്ഞ​ ​പ​തി​ന​ഞ്ച് ​വ​ർ​ഷ​ത്തെ​ ​സ​ർ​വ്വീ​സി​നി​ടെ​ ​ജി​ല്ല​യ്ക്ക​ക​ത്തും​ ​പു​റ​ത്തു​മാ​യി​ ​പ​ത്തോ​ളം​ ​ട്ര​ഷ​റി​ക​ളി​ൽ​ ​ജോ​ലി​ ​നോ​ക്കി​യി​ട്ടു​ണ്ട്.​ ​ഓ​ൺ​ലൈ​ൻ​ ​റ​മ്മി​ക​ളി​ ​ഭ്രാ​ന്ത് ​തു​ട​ങ്ങും​വ​രെ​ ​ബി​ജു​ലാ​ലി​ന്റെ​ ​ജീ​വി​തം​ ​സു​താ​ര്യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​വീ​ട്ടു​കാ​രും​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.​ ​ജോ​ലി​യേ​യും​ ​കു​ടും​ബ​ത്തെ​യു​മെ​ല്ലാം​ ​മ​റ​ന്ന് ​ഓ​ൺ​ലൈ​ൻ​ ​ചൂ​തു​ക​ളി​ ​ല​ഹ​രി​യാ​യ​പ്പോ​ൾ​ ​ബി​ജു​ലാ​ൽ​ ​ത​ന്റെ​ ​ജീ​വി​തം​ ​വ​ച്ചു​ത​ന്നെ​ ​ചൂ​താ​ട്ടം​ ​ന​ട​ത്തി.