സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിലുളള സിനാബംഗ് അഗ്‌നിപർവതം പൊട്ടിത്തെറിച്ചു.സ്ഫോടനത്തെ തുടർന്ന് പ്രദേശമാകെ കട്ടിയിൽ പുക മൂടി. 5000 മീറ്റർ (16,400 അടി) ഉയരത്തിലാണ് ആകാശത്തേക്ക് പുക ഉയർന്നതെന്നാണ് റിപ്പോർട്ട്.
ആരും മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യയിലെ വോൾക്കാനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ സെന്റർ അറിയിച്ചു. അഗ്‌നിപർവതം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിപർവതത്തിന് 5 കിലോ മീറ്റർ സമീപത്തേക്ക് പോകരുതെന്നും ലാവ ഒഴുക്കിനെ സൂക്ഷിക്കണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.