khamenei

ടെഹ്റാൻ: ഹിന്ദി ഭാഷയിൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇന്ത്യയുമായുള്ള സഹകരണം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം രണ്ടു ട്വീറ്റ് ഹിന്ദിയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 'അള്ളാ കേ നാം സേ, ജോ അത്യന്ത് കൃപാശീൽ തഥാ ദയാവാൻ ഹേ' ( അള്ളാഹുവിന്റെ നാമത്തിൽ, അദ്ദേഹം അത്യന്തം കൃപാശീലമുള്ളവനും ദയാവാനുമാണ്) എന്നതാണ് ആദ്യ ട്വീറ്റ്. ഹിന്ദിയിൽ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചെങ്കിലും ഇതുവരെയും ഒരു ഇന്ത്യൻ നേതാവിനെയും ഖമനേയി ഫോളോ ചെയ്തിട്ടില്ല.

ഹിന്ദിക്ക് പുറമെ ഉർദു, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ഇംഗ്ലീഷ്, എന്നീ ഭാഷകളിലും ഖമനേയി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.