budget-smartphones

ന്യൂഡൽഹി: കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോമും ഓൺലൈൻ ക്ലാസ് സംവിധാനങ്ങളും വന്നതോടെ സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണുകൾക്ക് നല്ല ഡിമാൻഡാണ്. ഫോൺ കമ്പനികളാകട്ടെ ഇടത്തരം വില വരുന്ന സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് തമ്മിൽ മത്സരിക്കുന്നു. മികച്ച അഞ്ച് ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടാം.

വിവോ Y30

4 ജിബി റാമും, 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഒരൊറ്റ സ്‌പെസിഫിക്കേഷനില്‍ മാത്രമാണ് വിവോ Y30 വില്പനക്കെത്തിയിരിക്കുന്നത്. ഡ്യുവല്‍ സിമ്മുള്ള (നാനോ+നാനോ) വിവോ Y30, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.47-ഇഞ്ച് എച്ഡി+ (720x1560 പിക്സല്‍) എല്‍സിഡി ഡിസ്‌പ്ലേ ആണ് വിവോ Y30-യ്ക്ക്. ഒക്ട-കോര്‍ മീഡിയടെക് ഹീലിയോ P35 (MT6765) SoC ആണ് പ്രോസസ്സര്‍. Y30-യ്ക്ക് 14,990 രൂപയാണ് വില.

പോക്കോ M2 പ്രോ
2 നാനോ സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന പോക്കോ M2 പ്രോ, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 20:9 ആണ് ഡിസ്പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ. ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 720G SoC പ്രോസസ്സര്‍ ആണ്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,020mAh ബാറ്ററിയാണ് പോക്കോ M2 പ്രോയ്ക്ക്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപ, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപ പോക്കോ M2 പ്രോയുടെ വില.

റിയല്‍മി 6i

റിയല്‍മി 6i-യുടെ 4 ജിബി റാം മോഡലിന് 12,999 രൂപയും 6 ജിബി റാം മോഡലിന് 14,999 രൂപയുമാണ് വില. ഡ്യുവല്‍ സിം നാനോ സംവിധാനമുള്ള റിയല്‍മി 6i ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ റിയല്‍മി യു.ഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.5-ഇഞ്ച് ഫുള്‍ എച്ഡി+ (1,080x2,400 പിക്സല്‍) എല്‍സിഡി ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ആണ് റിയല്‍മി 6i-ക്ക്.

റെഡ്മി നോട്ട് 9 പ്രോ

ഷവോമി റെഡ്മി നോട്ട് 9 ശ്രേണിയിലെ മിഡ്-ലെവല്‍ ഫോണ്‍ ആണ് 'പ്രോ'. റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി പതിപ്പിന് 16,999 രൂപയും ആണ് വില. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യൂവല്‍ സിമുള്ള (നാനോ) റെഡ്മി നോട്ട് 9 പ്രോ പ്രവര്‍ത്തിക്കുന്നത്. 6.67-ഇഞ്ചുള്ള ഫുള്‍-HD+ (1080x2400 പിക്‌സല്‍) IPS ഡിസ്‌പ്ലേയാണ് ഫോണിന്. 48-മെഗാപിക്‌സല്‍ സാംസങ് ഐസോസെല്‍ GM2 പ്രൈമറി സെന്‍സര്‍ ചേര്‍ന്ന ക്വാഡ് റിയര്‍ ക്യാമറായാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,020mAh ബാറ്ററി ആണ് റെഡ്മി നോട്ട് 9 പ്രോയില്‍.

സാംസങ് ഗാലക്സി M21
ഗ്രേഡിയന്റ് ബാക്ക് ഫിനിഷും വാട്ടര്‍ഡ്രോപ്പ് നോച്ചുള്ള ഇന്‍ഫിനിറ്റി U-ഡിസ്പ്ലേയും ആണ് ഹാന്‍ഡ്‌സെറ്റിനുള്ളത്. 6,000 mAh ബാറ്ററിയാണ് സാംസങ് ഗാലക്സി M21 സ്മാര്‍ട്‌ഫോണില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഡ്യൂവല്‍ സിമ്മുള്ള (നാനോ) സാംസങ് ഗാലക്സി M21 പ്രവര്‍ത്തിക്കുന്നത് വണ്‍ UI 2.0 അടിസ്ഥാനമായുള്ള ആന്‍ഡ്രോയിഡ് 10-ലാണ്.സാംസങ് ഗാലക്സി M21 ബേസ് 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡല്‍ 13,199 രൂപയ്ക്ക് വാങ്ങാം, ടോപ് എന്‍ഡ് പതിപ്പായ 6 ജിബി + 128 ജിബി സ്റ്റോറേജിന് 15,499 രൂപയാണ്.