dogstory

മ​നു​ഷ്യ​ർ​ക്ക് ​അ​വ​കാ​ശ​ങ്ങ​ളു​ള്ള​തു​പോ​ലെ​ ​ത​ന്നെ​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​ത​ങ്ങ​ളു​ടേ​താ​യ​ ​ചി​ല​ ​അ​വ​കാ​ശ​ങ്ങ​ളു​ണ്ട്.​ ​എ​ന്നാ​ൽ,​ ​മ​നു​ഷ്യ​ർ​ക്ക് ​തോ​ന്നും​ ​പ​ടി​ ​മൃ​ഗ​ങ്ങ​ളെ​ ​'​പ്രി​യ​പ്പെ​ട്ട​വ​രാ​ക്കി​'​ ​വ​ള​ർ​ത്തു​ന്ന​ ​പ​തി​വാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​അ​ട​ക്കം​ ​ലോകരാജ്യങ്ങളിൽ നി​ലനിൽക്കുന്നത്.​ ​ന​മ്മു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കു​ക​യും​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞാ​ൽ​ ​വ​ലി​ച്ചെ​റി​യു​ക​യും​ ​ചെ​യ്യു​ന്ന​ ​സ്ഥി​രം​ ​ശൈ​ലി​യാ​ണ് ​

മൃ​ഗ​ങ്ങ​ളോടും നാം പുലർത്തുന്നത്. ​
വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​നാ​യ​യു​ടെ​ ​കാ​ര്യം​ത​ന്നെ​ ​എ​ടു​ക്കാം.​ ​ന​ന്ദി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​നാ​യ​യെ​ ​വെ​ല്ലാ​ൻ​ ​ഒ​രാ​ളും​ ​ഈ​ ​ലോ​ക​ത്തു​ണ്ടാ​കി​ല്ലെ​ന്ന​താ​ണ് ​സ​ത്യം.​ ​എ​ന്നാ​ൽ,​ ​യ​ജ​മാ​ന​നേ​യും​ ​കു​ടും​ബ​ത്തേ​യും​ ​സ്നേ​ഹ​ത്തോ​ടെ​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​പ​രി​പാ​ലി​ക്കു​ന്ന​ ​നാ​യ​ ​എ​ന്തു​ ​ക​ഴി​ക്ക​ണം,​ ​എ​വി​ടെ​ ​കി​ട​ക്ക​ണം,​ ​എ​ന്നൊ​ക്കെ​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​യ​ജ​മാ​ന​ന്മാ​രാ​ണ്.​ എ​ന്നാ​ൽ,​ ​എല്ലായിടത്തും കാര്യങ്ങൾ ഇങ്ങനെയല്ല. റോ​മി​ൽ​ ​​നാ​യ​ക​ൾ​ക്കും​ സ്വർണമത്സ്യങ്ങൾക്കും ​അ​വ​രു​ടേ​താ​യ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൃ​ഗ​ ​ക്രൂ​ര​ത​ക്കെ​തി​രെ​യാ​യ​ ​റോ​മി​ലെ​ ​ക​ർ​ശ​ന​ ​നി​യ​മ​ങ്ങ​ളി​ൽ​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളാ​യ​ ​നാ​യ​യു​ടെ​ ​ന​ട​ത്ത​വും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​ഉ​ട​മ​ ​ദി​വ​സ​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​ന​ട​ക്കാൻ കൊണ്ടുപോകുന്നില്ലെങ്കിൽ ​(​കു​റ​ഞ്ഞ​ത് ​)​ ​$625​ ​(​₹47,​ 522​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​)​ ​പി​ഴ​ ​ഈ​ടാ​ക്കും.​ ​ഇ​തേ​ ​നി​യ​മം​ ​ഗോ​ൾ​ഡ് ​ഫി​ഷി​ലേ​ക്കും​ ​വ്യാ​പി​ക്കു​ന്നു.​ ​അ​വ​യ്ക്ക് ​ന​ട​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ,​ ​നീ​ന്താ​ൻ​ ​ഇ​ടം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​ഗോ​ൾ​ഡ് ​ഫി​ഷി​നെ​ ​പാ​ത്ര​ത്തി​ൽ​ ​വ​ള​ർ​ത്തു​വാ​ൻ​ ​അ​നു​വാ​ദം​ ​ഇ​ല്ല,​ ​പ​ക​രം​ ​വ​ലി​പ്പം​ ​ഉ​ള്ള​ ​അ​ക്വേ​റി​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.