sanction

ബീജിംഗ്: അമേരിക്കൻ സെനറ്റർമാരായ മാർക്കോ റൂബിയോ,​ ടെഡ് ക്രൂസ് എന്നിവരുൾപ്പടെ 11 പേർക്ക് ചൈന വിലക്കേർപ്പെടുത്തി. ഹോങ്കോംഗിലെ ദേശീയ സുരക്ഷാനിയമത്തിന് പിന്നാലെ,​ ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരിലാം ഉൾപ്പടെയുള്ളവർക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയതിന്റെ പ്രതികാരനടപടിയാണ് ചൈനയുടേത്. ഹോങ്കോംഗുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ തെറ്റായി പെരുമാറിയതാണ് വിലക്കിന് കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാൻ അറിയിച്ചു. ഹോങ്കോംഗിൽ ജനാധിപത്യം അടിച്ചമർത്താൻ കൂട്ടുനിൽക്കുന്നുവെന്ന പേരിലാണ് കാരിലാം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക കടുത്ത നടപടി സ്വീകരിച്ചത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് വഷളായ അമേരിക്ക-ചൈന ബന്ധമാണ് ഹോങ്കോംഗിന്റെ പേരിൽ വീണ്ടും മോശമാകുന്നത്.