മാമാങ്കത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മറുനാടൻ നായിക പ്രാചി ടെഹ്ലാൻ വിവാഹിതയായി. ഡൽഹി സ്വദേശിയായ രോഹിത് സരോഹയാണ് വരൻ.ബിസിനസുകാരനായ രോഹിതുമായി 2012 മുതൽ പ്രണയത്തിലായിരുന്നു പ്രാചി.രണ്ടുദിവസം മുൻപ് വളരെ ലളിതമായ ചടങ്ങുകളോടെ ദില്ലിയിൽ വച്ചായിരുന്നു വിവാഹം ചെയ്തത്. താരത്തെ ഒരു മുഗൾ രാജകുമാരയുടെ ലുക്കിൽ ചുവപ്പ് നിറത്തിൽ ഹെവി വർക്കുള്ള ലെഹങ്കയും ഹെവി ആക്സസറീസും മേക്കപ്പും എല്ലാം മാറ്റുകയും ചെയ്തിട്ടുണ്ട്.ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയുമാണ് പ്രാചി തെഹ്ലാൻ.
2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി.2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന സ്റ്റാർ പ്ലസിലെ ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിച്ചു.ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു.2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്.