university-of-kerala-logo

ബിരുദ പ്രവേശനം:
17വരെ അപേക്ഷിക്കാം

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ 17 ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് സ്‌പോർട്സ് സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ ഓപ്ഷൻ നൽകിയിട്ടുളള കോളേജുകളിൽ (സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് താത്പര്യമുളള കോളേജുകളിൽ മാത്രം) നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ 17 ന് വൈകിട്ട് 5 ന് മുൻപായി സമർപ്പിക്കണം. കോളേജുകളുടെ ഇ-മെയിൽ ഐ.ഡി അഡ്മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് ഓൺലൈനായി 17 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താത്പര്യമുളള വിഷയങ്ങൾ/കോളേജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.

ഓൺലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നും തന്നെ കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കരുത്. അവ അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കണം.
ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 8281883052, 8281883053 എന്നീ ഫോൺ നമ്പറുകളിലോ onlineadmission@keralauniversity.ac.in എന്ന ഇ-മെയിൽ ഐ.ഡി.യിലോ സർവകലാശാലയുമായി ബന്ധപ്പെടുക.



എം.ബി.എ പ്രവേശനം-സ്‌കോർകാർഡ് സമർപ്പിക്കാം
എം.ബി.എ പ്രവേശനത്തിന് അപേക്ഷിച്ചവർ സ്‌കോർ കാർഡും യൂണിവേഴ്സിറ്റി അപേക്ഷാ നമ്പറും ഐ.എം.കെ-യ്ക്ക് mbaadmissionimke2020@gmail.com, യു.ഐ.എം-ന് mbaadmissionuimku2020@gmail.com എന്നിവയിലേക്ക് 12 രാത്രി 10 മണിക്ക് മുമ്പ് അയക്കണം. സ്‌കോർ കാർഡുകൾ സമർപ്പിച്ചവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെ​ടു​ത്തു​കയുളളൂ.
എം.ബി.എ (സായാഹ്നം) കോഴ്സിന് അപേക്ഷിച്ചവർ ഡിഗ്രി ഏകീകൃത മാർക്ക് പട്ടിക, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് mbaadmissionimke2020@gmail.com ലേക്ക് 12 രാത്രി 10 മണിക്ക് മുമ്പ് സമർപ്പിക്കണം. മാർക്ക് ലിസ്റ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെ​ടു​ത്തു​കയുളളൂ.

പ്രാക്ടിക്കൽ
ജൂലായ് ആറിനും ഏഴിനും എസ്.എൻ കോളേജ് ഫോർ വിമെൻ, കൊല്ലം കോളേജിൽ നടത്തേണ്ടിയിരുന്ന ബി.എ ആറാം സെമസ്റ്റർ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12 നും (MU1661 - elective), ആഗസ്റ്റ് 14 നും (MU1645-concert) അതേ കേന്ദ്രത്തിൽ രാവിലെ 9.30 മുതൽ നടത്തും.

ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എം.എസ്‌സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ്) പരീക്ഷയുടെ ഇന്റേൺഷിപ്പ് വൈവ 13 ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോം വഴി നടത്തും.


പരീക്ഷാഫലം
ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 13 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്കുളള അപേക്ഷകൾ 18 ന് മുൻപായി സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.