rajaravi-varma

രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും ക്യാമറയിലൂടെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാജാ രവിവർമ പെയിന്റിംഗുകളുടെ മാതൃകയില്‍ നടത്തിയ കൊവിഡ് ബോധവത്കരണ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

rajaravi-varma

കൊവിഡ് ബോധവത്കരണമാണ് സിനിമാ സംവിധായകനായ ജിബിൻ ജോർജ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം ഫോട്ടോഷൂട്ടിലൂടെ നടത്തിയത്. സീരിയൽ താരം ആർദ്ര ദാസ് ആണ് ഫോട്ടോഷൂട്ടിന് മോഡലായത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. നിജു പാലക്കാട്, ജീവ ബാലകൃഷ്ണൻ എന്നിവരാണ് ചിത്രങ്ങൾ പകർത്തിയത്.

rajaravi-varma

രാജാ രവിവർമയുടെ ‘അതാ അച്ഛൻ വരുന്നു, നിലാവത്ത് ഇരിക്കുന്ന വനിത, ഫലമേന്തിയ സ്ത്രീ’ എന്നീ പെയിന്റിംഗുകളെയാണ് ഫോട്ടോഷൂട്ടിന് അടിസ്ഥാനമാക്കിയത്. സോപ്പും സാനിറ്റൈസറും തളികയിൽ പിടിച്ച് മകനെ തോളത്തിരുത്തി നിൽക്കുന്ന അമ്മയാണ് ‘അതാ അച്ഛൻ വരുന്നു’ എന്ന പെയിന്റിംഗിനെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോയിലുള്ളത്. നിലാവത്തിരിക്കുന്ന സ്ത്രീയെ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു. സ്ത്രീയുടെ കയ്യിൽ സാനിറ്റൈസർ നൽകിയിരിക്കുന്ന ഫോട്ടോയുമുണ്ട്.

rajaravi-varma