തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.956 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 114 പേരുടെ രോഗഉറവിടം വ്യക്തമല്ല. 784 പേർ കൊവിഡ്മുക്തി നേടി. രോഗം ബാധിച്ചവരിൽ 41 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ തിരുവനന്തപുരം 200, കൊല്ലം 41,പത്തനംതിട്ട 4, ആലപ്പുഴ 30, കോട്ടയം 40,ഇടുക്കി 10, എറണാകുളം 101, തൃശൂർ 40, പാലക്കാട് 147, മലപ്പുറം 255, കോഴിക്കോട് 66, വയനാട് 33,കണ്ണൂർ 63, കാസർഗോഡ് 146.
കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ഇന്ന് സ്ഥിരീകരിച്ചത് കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ് (45), കാസർഗോഡ് നീലേശ്വരം മുഹമ്മദ് കുഞ്ഞ്(65), കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അബൂബക്കർ(64), വയനാട് കൽപറ്റ സ്വദേശി അലവിക്കുട്ടി (65), എറണാകുളം പളളിക്കൽ സ്വദേശി നഫീസ(52), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50) എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി എന്നിവരാണ്.
കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് ബാധ രൂക്ഷമാകുകയാണ്. മൂന്ന് ദിവസത്തിനിടെ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ പാണാവളളി പുസിയ ക്ളസ്‌റ്റർ. തിരുവനന്തപുരത്ത് രോഗം വ്യാപിക്കുന്നതിന് കുറവില്ല. ഇവിടെ ലാർജ് ക്ളസ്‌റ്റർ കൂടുതലുണ്ടാകാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരത്ത് രോഗ പ്രതിരോധത്തിനായി രണ്ട് ഐജിമാരെ ചുമതലപ്പെടുത്തി തിരുവനന്തപുരം റൂറലിൽ ഐജി ഹർഷിത അട്ടല്ലൂരിക്ക് ചുമതല നൽകി. തീരപ്രദേശത്ത് ഐജി എസ്.ശ്രീജിത്തിനും ചുമതല നൽകി.