തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.956 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 114 പേരുടെ രോഗഉറവിടം വ്യക്തമല്ല. 784 പേർ കൊവിഡ്മുക്തി നേടി. രോഗം ബാധിച്ചവരിൽ 41 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ തിരുവനന്തപുരം 200, കൊല്ലം 41,പത്തനംതിട്ട 4, ആലപ്പുഴ 30, കോട്ടയം 40,ഇടുക്കി 10, എറണാകുളം 101, തൃശൂർ 40, പാലക്കാട് 147, മലപ്പുറം 255, കോഴിക്കോട് 66, വയനാട് 33,കണ്ണൂർ 63, കാസർഗോഡ് 146.
കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ഇന്ന് സ്ഥിരീകരിച്ചത് കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ് (45), കാസർഗോഡ് നീലേശ്വരം മുഹമ്മദ് കുഞ്ഞ്(65), കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അബൂബക്കർ(64), വയനാട് കൽപറ്റ സ്വദേശി അലവിക്കുട്ടി (65), എറണാകുളം പളളിക്കൽ സ്വദേശി നഫീസ(52), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50) എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി എന്നിവരാണ്.
കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് ബാധ രൂക്ഷമാകുകയാണ്. മൂന്ന് ദിവസത്തിനിടെ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ പാണാവളളി പുസിയ ക്ളസ്‌റ്റർ. തിരുവനന്തപുരത്ത് രോഗം വ്യാപിക്കുന്നതിന് കുറവില്ല. ഇവിടെ ലാർജ് ക്ളസ്‌റ്റർ കൂടുതലുണ്ടാകാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരത്ത് രോഗ പ്രതിരോധത്തിനായി രണ്ട് ഐജിമാരെ ചുമതലപ്പെടുത്തി തിരുവനന്തപുരം റൂറലിൽ ഐജി ഹർഷിത അട്ടല്ലൂരിക്ക് ചുമതല നൽകി. തീരപ്രദേശത്ത് ഐജി എസ്.ശ്രീജിത്തിനും ചുമതല നൽകി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു എയര്‍ ക്രൂവിന് വീതവും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും, എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 102 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 71 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,737 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
നിരീക്ഷണത്തിലുള്ളവരില്‍ 1,37,419 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 11,876 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1323 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍.ഐ.എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,00,988 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2829 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,805 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 127 പേരുടെ ഫലം വരാനുണ്ട്.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ (23), കടയ്ക്കല്‍ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാര്‍ഡ്), ശ്രീമൂലനഗരം (12), തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാര്‍ഡുകള്‍), പനമരം (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂര്‍ മുന്‍സിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലിലെ നരിക്കുനി (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാര്‍ഡ് 7, 8, 10, 18), പഴയകുന്നുംമ്മേല്‍ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂര്‍ (15, 19, 20), മണ്‍ട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 531 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
.