ബിരുദ പ്രവേശനം: സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യണം
ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ ഓൺലൈനായി അപേക്ഷിക്കുന്നവർ വിവിധ ആനുകൂല്യത്തിന് പ്രോസ്‌പെക്ടസിൽ നിഷ്‌കർഷിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. എൻ.എസ്.എസ്, എൻ.സി.സി, വിമുക്തഭടൻ, ജവാൻ വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അർഹതയുള്ളവർ അതിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം. എസ്.ഇ.ബി.സി, ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർ സംവരണ ആനുകൂല്യത്തിനായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും അപ്‌ലോഡ് ചെയ്യണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ സംവരണം ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഇൻകം സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.
തെറ്റുകൾ തിരുത്താം
ബിരുദപ്രവേശനത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ ഒന്നിൽക്കൂടുതൽ അപേക്ഷ സമർപ്പിക്കരുത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ 14 മുതൽ 17 വരെ തിരുത്താൻ അവസരമുണ്ട്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ കൂട്ടച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാനും സാധിക്കും. ഈ സൗകര്യം 22ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷം 24 വരെ ലഭ്യമാണ്. പ്ലസ്ടു ബോർഡിന്റെ രജിസ്റ്റർ നമ്പർ നൽകിയാണ് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.