virat-kohli

മുംബയ് : ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പോപ്പുലറായ ഇന്ത്യൻ ക്രിക്കറ്റ് താരം ക്യാപ്ടൻ വിരാട് കൊഹ്‌ലി തന്നെയെന്ന് സർവ്വേ റിപ്പോർട്ട്. ഒാൺലൈനിൽ സെർച്ച് ചെയ്യുന്നത് അടിസ്ഥാനപ്പെടുത്തിയാണ് ഒരു സംഘടന പഠനം നടത്തിയത്.

വിരാടിനെ പ്രതിമാസം 16.2 ലക്ഷം പേരാണ് ഒാൺലൈനായി തിരയുന്നത്. ഇൗ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണിത്.

രോഹിത് ശർമ്മ, മുൻ നായകൻ എം.എസ് ധോണി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ രോഹിതിനെ പ്രതിമാസം 9.7 ലക്ഷം പേരും ധോണിയെ 9.4 ലക്ഷം പേരും സെർച്ച് ചെയ്യുന്നു.

6.7 ലക്ഷം തിരച്ചിലുകളുമായി ഹാർദിക് പാണ്ഡ്യ ആറാം സ്ഥാനത്തുണ്ട്. ഏഴാം സ്ഥാനത്തുള്ള സച്ചിനെ പ്രതിമാസം 5.4 ലക്ഷം പേർ ഇന്റർനെറ്റിൽ തിരയുന്നു. ശ്രേയസ് അയ്യർ 3.4 ലക്ഷം തിരച്ചിലുകളുമായി ഒൻപതാം സ്ഥാനത്തുണ്ട്.

ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്യുന്ന ടീം ഇന്ത്യ തന്നെ .2.4 ലക്ഷം പേരാണ് പ്രതിമാസം ഇന്ത്യൻ ടീമിനെ തിരയുന്നത്. ഇംഗ്ളണ്ട് ടീമാണ് രണ്ടാം സ്ഥാനത്ത്.