animation-video

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കൊണ്ടാണ് രോഗത്തിന് പ്രതിരോധം തീര്‍ക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊവിഡ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന നിരവധി വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

വൈറസിനെ തുരത്താന്‍ മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുകയാണ് ഒരു ആനിമേഷന്‍ വീഡിയോയിലൂടെ. മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ, തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യയും വിജയ് ഈ ആനിമേഷന്‍ വീഡിയോയില്‍ ഉണ്ട്.

കതിര്‍ എന്ന തമിഴ് സ്വദേശിയാണ് ഇങ്ങനെയൊരു ആനിമേഷന്‍ വീഡിയോ ഒരുക്കിയത്. ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.