
ന്യൂഡൽഹി: വനിതാ ജീവനക്കാർക്ക് ആർത്തവ അവധിയുമായി ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ ശനിയാഴ്ച ഒരു ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ജീവനക്കാർക്കും ട്രാൻസ്ജെൻഡർ ജീവനക്കാർക്കുമാണ് അവധി. ഒരു വർഷം പത്ത് അവധി വരെ ലഭിക്കും. സമഗ്രമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ അവധി നൽകുന്നതെന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്.