ന്യൂഡൽഹി: മണിപ്പൂരിൽ എൻ. ബീരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മുന്നണി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ ജയിച്ചു. അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമായ കോൺഗ്രസിന്റെ എട്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 60അംഗ നിയമസഭയിൽ 53 അംഗങ്ങളാണ് നിലവിലുള്ളത്. 18 അംഗങ്ങളുള്ള ബി.ജെ.പി നാലുവീതം അംഗങ്ങളുള്ള പ്രാദേശിക കക്ഷികളായ എൻ.പി.പി, എൻ.പി.എഫ്, ഓരോ അംഗങ്ങളുള്ള തൃണമൂൽ, ലോക് ജൻശക്തി, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് സഭയിൽ 24 അംഗങ്ങളുണ്ട്. മുൻ ബി.ജെ.പി നേതാവ് ലൂക്കോസെയി സൗവുമായി ബന്ധപ്പെട്ട ഒരു മയക്കുമരുന്ന് കേസ് സി.ബി.ഐയ്‌ക്ക് വിടാനുള്ള ആവശ്യം തള്ളിയതിനെ തുടർന്നാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.