നെടുമങ്ങാട്: നഗരപ്രദേശത്തെ ഭീതി വർദ്ധിപ്പിച്ച് നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ ഫ്രൂട്സ് മൊത്ത കച്ചവടക്കാരനും സഹകരണ ബാങ്ക് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചു. നെടുമങ്ങാട് മാർക്കറ്റിലും പരിസരത്തും മൊത്തമായി ഫ്രൂട്സ് വിതരണം ചെയ്യുന്ന ആളിനും അദ്ദേഹത്തിന്റെ സഹോദരൻ നെടുമങ്ങാട് മാർക്കറ്റ് കെട്ടിടത്തിൽ സ്ഥിതി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ സെക്രട്ടറിക്കുമാണ് പോസിറ്റീവായത്. സൊസൈറ്റി 5ദിവസത്തേക്ക് അടച്ചതായി പ്രസിഡന്റ് അറിയിച്ചു. മാർക്കറ്റ് പരിസരവും സൊസൈറ്റി പരിസരവും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പൊലീസും ഫയർഫോഴ്സും ചേർന്ന് അണുനശീകരണം നടത്തി.