വർക്കല : പോക്സൊ കേസിൽ പിടിയിലായ പ്രതിയ്ക്ക് കൊവിഡ് . പ്രതിയുമായി സമ്പർക്കം പുലർത്തിയ അയിരൂർ സ്റ്റേഷനിലെ 6 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി . അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സൊ നിയമപ്രകാരം പിടിയിലായ ഊന്നിൻമൂട് മൈലവിള വിജിന് (20) കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊലീസുകാർ ക്വാറന്റൈനിൽ പോകേണ്ടിവന്നത്.പ്രതിയെ എസ് ആർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.