കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോഡ് മഞ്ചേശ്വരം വൊർക്കാടി മജീർപള്ളം സ്വദേശി പി.കെ അബ്ബാസാണ് രോഗം മൂലം മരിച്ചത്. ഇദ്ദേഹത്തിന് 55 വയസായിരുന്നു. ഇന്ന് രാത്രിയോട് കൂടിയാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ഇതോടെ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ ആകെ എണ്ണം 116 ആയി ഉയർന്നിട്ടുണ്ട്. എതാനും നാളുകളായി ശ്വാസ തടസ സംബന്ധമായ അസുഖങ്ങളുടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അബ്ബാസ്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് അബ്ബാസിന് കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
അബ്ബാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബാംഗംങ്ങൾക്കും കൊവിഡ് രോഗമുള്ളതായി പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. കാസർകോഡ് ജില്ലയിൽ കൊവിഡ് മൂലം മരണപ്പെടുന്ന രണ്ടാമത്തെയാളാണ് അബ്ബാസ്. കാസർകോഡ് നീലേശ്വരം സ്വദേശി 65 വയസുകാരനായ മുഹമ്മദ് കുഞ്ഞും ഇന്ന് രോഗം മൂലം മരണപ്പെട്ടിരുന്നു.